Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rehabilitation

മ​നഃശാ​സ്ത്ര​പ​ര​മാ​യ പു​ന​ര​ധി​വാ​സം

മ​നു​ഷ്യ​ർ​ക്ക് ഉ​യ​ർ​ന്ന ആ​ദ​ർ​ശ​മു​ണ്ട്. നാം ​സ്നേ​ഹ​ത്തെ​യും സ​ഹ​ക​ര​ണ​ത്തെ​യും വി​ല​പ്പെ​ട്ട അ​റി​വു​ക​ളാ​യി അ​ടു​ത്ത​റി​യു​ന്ന​വ​രാ​ണ്. നാം ​എ​ത്ര ദുഃ​ഖ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ങ്കി​ലും മ​റ്റൊ​രാ​ൾ​ക്ക് ഒ​രു ന​ല്ല കാ​ര്യം സം​ഭ​വി​ച്ചാ​ൽ അ​യാ​ളെ അ​ഭി​ന​ന്ദി​ക്ക​ണം എ​ന്നു പ​ഠി​ച്ചി​ട്ടു​ണ്ട്. നാം ​ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ങ്കി​ലും പ്രി​യ​പ്പെ​ട്ട​വ​രെ ഒ​ഴി​വാ​ക്കു​ക​യോ നി​ന്ദി​ക്കു​ക​യോ ചെ​യ്യു​ന്ന​തു പാ​പ​മാ​ണെ​ന്നു ധ​രി​ച്ചി​ട്ടു​ണ്ട്.

നാം ​ന​ല്ല​തി​നു​വേ​ണ്ടി പ്ര​യ​ത്നി​ക്കു​ന്നു, പ്രാ​ർ​ഥി​ക്കു​ന്നു. എ​ന്തെ​ന്നാ​ൽ ന​മ്മ​ളി​ൽ ന​ന്മ​യു​ണ്ട്. എ​ന്നാ​ൽ മ​നു​ഷ്യ​സ്വ​ഭാ​വ​ത്തി​ൽ അ​ക്ര​മ​വും അ​സൂ​യ​യും തി​ന്മ​യും മ​ത്സ​ര​വും വെ​റു​പ്പും ക​ല​ർ​ന്നി​ട്ടു​ണ്ട്. നൂ​റ്റാ​ണ്ടു​ക​ളാ​യി ഈ ​സ്വ​ഭാ​വ​ത്തെ വി​ല​യി​രു​ത്തി​യ​ത് നാം ​മൃ​ഗ​പൈ​തൃ​ക​മു​ള്ള​വ​രാ​ണെ​ന്നും മൃ​ഗ​വാ​സ​ന ന​മ്മ​ളി​ൽ ഇ​പ്പോ​ഴും മാ​യാ​തെ നി​ൽ​ക്കു​ന്നു എ​ന്നു​മാ​ണ്.

ന​മ്മു​ടെ ജീ​നു​ക​ൾ മൃ​ഗീ​യ​മാ​യ വാ​സ​ന​ക​ളെ ഉ​ൾ​ക്കൊ​ള്ളു​ന്നു​ണ്ട​ത്രേ. അ​തു​കൊ​ണ്ട് മൃ​ഗ​സ​മാ​ന​മാ​യ പെ​രു​മാ​റ്റ​ങ്ങ​ളി​ൽ​നി​ന്ന് ന​മു​ക്ക് മോ​ച​ന​മി​ല്ല. തെ​റ്റ് ചെ​യ്യു​ന്ന​ത് ജീ​നു​ക​ളു​ടെ ആ​ജ്ഞ​യി​ൽ സം​ഭ​വി​ക്കു​ന്ന​താ​ക​യാ​ൽ, നാം ​നി​സ​ഹാ​യ​രാ​ണ്. എ​ന്നാ​ൽ, ഓ​സ്ട്രേ​ലി​യ​ൻ ബ​യോ​ള​ജി​സ്റ്റ് ജെ​റ​മി ഗ്രി​ഫി​ത്ത് എ​ഴു​തി​യ "ഹ്യൂ​മ​ൻ ക​ണ്ടീ​ഷ​ൻ’ എ​ന്ന കൃ​തി​യി​ൽ അ​ദ്ദേ​ഹം മ​റ്റൊ​രു വാ​ദം മു​ന്നോ​ട്ടു​ വ​യ്ക്കു​ന്നു. മ​നു​ഷ്യ​ന്‍റെ പെ​രു​മാ​റ്റ​ത്തി​ന് ജീ​നു​ക​ളെ കു​റ്റ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല. അ​ത് അ​വ​ൻ ബോ​ധ​പൂ​ർ​വം ചെ​യ്യു​ന്ന​താ​ണ്. ഒ​രു പെ​ൺ​കു​ട്ടി​യെ പ്രേ​മി​ക്കു​ന്ന​ത് ബോ​ധ​പൂ​ർ​വ​മാ​യാ​ണ്.

അ​വ​ളെ ത​നി​ക്കു വേ​ണം എ​ന്നു ചി​ന്തി​ക്കു​ന്ന​ത് ജീ​നു​ക​ൾ പ​റ​ഞ്ഞി​ട്ട​ല്ല; കൃ​ത്യ​മാ​യി ചി​ന്തി​ച്ചു​റ​പ്പി​ച്ചി​ട്ടു​ത​ന്നെ​യാ​ണ്. മ​നഃ​ശാ​സ്ത്ര​പ​ര​മാ​യാ​ണ് മ​നു​ഷ്യ​ൻ നീ​ങ്ങു​ന്ന​ത്. അ​വ​നെ ആ​ക​ർ​ഷി​ക്കു​ന്ന ചി​ല​തു​ണ്ട്. ഇ​ണ​യെ, സു​ഹൃ​ത്തി​നെ ആ​ക​ർ​ഷി​ക്കാ​ൻ പ​ല​തും ചെ​യ്യും. അ​വ​നു ബു​ദ്ധി​യു​ള്ള​തു​കൊ​ണ്ടാ​ണ് ഇ​തു സം​ഭ​വി​ക്കു​ന്ന​ത്. അ​വ​ൻ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു. അ​വ​നു ല​ക്ഷ്യ​മു​ണ്ട്. ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ കു​റു​ക്കു​വ​ഴി​ക​ളു​ണ്ടെ​ന്ന​റി​യാം. അ​വ​ൻ ചി​ല​പ്പോ​ൾ ശ​കാ​രി​ക്കു​ക​യും ച​തി​ക്കു​ക​യും ചെ​യ്യും. തീ​വ്ര​മാ​യി സ്നേ​ഹി​ച്ചു പി​ന്നാ​ലെ ന​ട​ന്ന​ശേ​ഷം പെ​ൺ​കു​ട്ടി പ്രേ​മ​ത്തി​ലാ​കു​ന്ന​തോ​ടെ അ​വ​ൻ ആ​ശ്വ​സി​ക്കു​ന്നു.

എ​ന്നാ​ൽ, അ​വ​ൾ പ്രേ​മ​ത്തി​ൽ​നി​ന്നു പി​ന്മാ​റു​മ്പോ​ൾ അ​വ​നു താ​ങ്ങാ​നാ​കു​ന്നി​ല്ല, എ​ന്നു മാ​ത്ര​മ​ല്ല അ​വ​ൻ പ്ര​കോ​പി​ത​നാ​വു​ക​യും അ​വ​ളെ ആ​ക്ര​മി​ക്കു​ക​യും ചി​ല​പ്പോ​ൾ കൊ​ല്ലു​ക​യും ചെ​യ്യു​ന്നു. ര​ണ്ടു കാ​ര്യ​ത്തി​ൽ നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ണ്ടാ​യി​രു​ന്നു: പ്രേ​മി​ക്കാ​നും പി​ന്നീ​ട് പ്രേ​മം ന​ഷ്‌​ട​പ്പെ​ട്ട​പ്പോ​ൾ ആ​ക്ര​മി​ച്ച് വ​ധി​ക്കാ​നും. ജീ​നു​ക​ളു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ഈ ​ര​ണ്ട് കാ​ര്യ​ങ്ങ​ളും ചെ​യ്യാ​നൊ​ക്കി​ല്ല. ജീ​നു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന ജ​ന്മ​വാ​സ​ന​ക​ൾ ഒ​രു പ്ര​ത്യേ​ക ച​ട്ട​ക്കൂ​ടി​ലാ​ണു​ള്ള​ത്. അ​ത് നൈ​സ​ർ​ഗി​ക​മാ​യ ഒ​രാ​വേ​ശ​മാ​ണ്. അ​ത് ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന​ത​ല്ല.

ജെ​റ​മി ഗ്രി​ഫി​ത്ത് നൂ​റ്റാ​ണ്ടു​ക​ളാ​യു​ള്ള മ​നു​ഷ്യാ​വ​സ്ഥ​യെ പു​തി​യ രീ​തി​യി​ൽ വ്യാ​ഖ്യാ​നി​ക്കു​ക​യാ​ണ്. മ​നു​ഷ്യാ​വ​സ്ഥ​യി​ൽ ഒ​രു സം​ഘ​ട്ട​ന​മു​ണ്ട്. അ​ത് നൂ​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്നു. ഈ ​സം​ഘ​ട്ട​ന​ത്തി​ന്‍റെ ഫ​ല​മാ​യി മ​നു​ഷ്യ​മ​ന​സി​ൽ ഭ​യ​വും അ​ര​ക്ഷി​താ​വ​സ്ഥ​യു​മു​ണ്ടാ​യി​രി​ക്കു​ന്നു. മൃ​ഗ​ങ്ങ​ളി​ൽ കാ​ണു​ന്ന​തി​നു സ​മാ​ന​മാ​യ ജ​ന്മ​വാ​സ​ന​യും ബു​ദ്ധി​യു​ദി​ച്ച​തി​ന്‍റെ ഫ​ല​മാ​യി പ്ര​ത്യേ​ക ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പെ​രു​മാ​റ്റ​വും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​മാ​ണ​ത്. മ​നു​ഷ്യ​ർ ജീ​നു​ക​ളു​ടെ ഇ​ര​യ​ല്ല; അ​വ​ൻ ബു​ദ്ധി​പ​ര​മാ​യ ആ​സ​ക്തി​യു​ടെ ഇ​ര​യാ​ണ്. ചി​ന്തി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ലൂ​ടെ മ​നു​ഷ്യ​ർ അ​ക​പ്പെ​ടു​ന്ന മ​നഃ​ശാ​സ്ത്ര​പ​ര​മാ​യ ഏ​ടാ​കൂ​ട​ത്തെ​പ്പ​റ്റി​യാ​ണ് ഗ്രി​ഫി​ത്ത് വി​ശ​ദീ​ക​രി​ക്കു​ന്ന​ത് .

ഒ​രു കാ​ര്യം ന​ട​പ്പാ​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ എ​ല്ലാ​യ്പോ​ഴും വി​ജ​യി​ക്കു​ന്നി​ല്ല. അ​പ്പോ​ൾ വി​ഷാ​ദ​മു​ണ്ടാ​കും; സു​ര​ക്ഷി​ത​ത്വം ന​ഷ്‌​ട​പ്പെ​ട്ട​താ​യി തോ​ന്നും. ഇ​ത് ആ​ധി​യു​ണ്ടാ​ക്കു​ന്നു. ഇ​തി​ൽ​നി​ന്നു ര​ക്ഷ​നേ​ടാ​ൻ മ​നു​ഷ്യ​ൻ അ​ക്ര​മ​കാ​രി​യാ​കു​ന്നു. ​തൊ​ട്ട​ടു​ത്തു​ള്ള​വ​നെ വ​ക​വ​രു​ത്താ​ൻ ശ്ര​മി​ക്കും. സു​ഹൃ​ത്തു​ക്ക​ളെ​പ്പോ​ലും തി​രി​ച്ച​റി​യാ​തെ ചി​ല​തൊ​ക്കെ ചെ​യ്യു​ന്നു. ഓ​ർ​മ​ക​ൾ​ക്കു സ്നേ​ഹം ന​ഷ്‌​ട​പ്പെ​ടു​ന്നു.

ത​ന്‍റെ പ്ര​വൃ​ത്തി​മൂ​ലം ജീ​വി​ത​ത്തി​ൽ പി​ന്ത​ള്ള​പ്പെ​ടു​ന്നു എ​ന്ന തോ​ന്ന​ലു​ണ്ടാ​ക്കു​ന്ന അ​രാ​ജ​ക​ത്വ​ത്തി​ൽ​നി​ന്നു ര​ക്ഷ​നേ​ടാ​ൻ സ​ഹ​ജീ​വി​ക​ളോ​ടു മ​ത്സ​രി​ക്കു​ക​യും വേ​ണ്ടി​വ​ന്നാ​ൽ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​താ​ണ് ഗ്രി​ഫി​ത്ത് നി​രീ​ക്ഷി​ക്കു​ന്ന മ​നു​ഷ്യാ​വ​സ്ഥ. മ​നു​ഷ്യ​ന്‍റെ പെ​രു​മാ​റ്റ​ത്തി​ന്‍റെ ഉ​റ​വി​ടം മൃ​ഗീ​യ​വാ​സ​ന​ക​ള​ല്ല; ജീ​നു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ​ഹ​വ​ർ​ത്തി​ത്വ​വും നാ​ഡീ​പ​ര​മാ​യ വേ​രു​ക​ളു​ള്ള ബു​ദ്ധി​യും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​മാ​ണ് മ​നു​ഷ്യാ​വ​സ്ഥ​യു​ടെ കാ​ത​ൽ.

മ​നു​ഷ്യ​ർ​ക്ക് ബു​ദ്ധി​യു​ദി​ച്ച​പ്പോ​ൾ ജ​ന്മ​വാ​സ​ന​ക​ൾ​ക്കു പ​ക​രം യു​ക്തി​യി​ൽ കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ചു പെ​രു​മാ​റി. ഇ​ത് അ​വ​നെ മ​നഃ​ശാ​സ്ത്ര​പ​ര​മാ​യി കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്നു. ചെ​യ്യു​ന്ന പ്ര​വൃ​ത്തി ത​നി​ക്കു​ നേ​രേ തൊ​ടു​ക്കു​ന്ന അ​സ്ത്ര​മാ​യി മാ​റു​ന്നു. എ​ന്തു​കൊ​ണ്ടാ​ണ് നാം ​ഇ​ങ്ങ​നെ പ​രി​താ​പ​ക​ര​മാ​യ കു​റ്റ​കൃ​ത്യ​ത്തി​ലേ​ക്കും ആ​ത്മ​മ​ഥ​ന​ത്തി​ലേ​ക്കും പ​തി​ച്ച​തെ​ന്ന് ചി​ന്തി​ക്കു​ന്ന​വ​ർ​ക്കു കു​റ്റ​ബോ​ധ​മു​ണ്ടാ​കും. ഇ​തു തി​രി​ച്ച​റി​യു​ക​യാ​ണ് വേ​ണ്ട​ത്.

ജ​ന്മ​വാ​സ​ന​യെ​യോ ബു​ദ്ധി​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​നെ​യോ നി​രാ​ക​രി​ക്കു​ന്ന​തു​കൊ​ണ്ടു പ്ര​യോ​ജ​ന​മി​ല്ല. ഈ ​മ​നു​ഷ്യാ​വ​സ്ഥ തി​രി​ച്ച​റി​യ​ണം. അ​പ്പോ​ൾ ന​മു​ക്ക് സ്വ​യം വി​ധി ക്ര​മീ​ക​രി​ക്കാ​നാ​വും. മു​ന്നി​ൽ വ​ന്നു​നി​ൽ​ക്കു​ന്ന അ​പ​ര​ൻ ശ​ത്രു​വ​ല്ല; ആ ​തോ​ന്ന​ൽ അ​ര​ക്ഷി​ത​ബോ​ധ​ത്തി​ന്‍റെ ഫ​ല​മാ​ണെ​ന്നു മ​ന​സി​ലാ​ക്കു​ന്ന​തോ​ടെ മ​നു​ഷ്യ​നു മു​ന്നി​ൽ സ​ഹ​ക​ര​ണ​ത്തി​ന്‍റെ, സ്നേ​ഹ​ത്തി​ന്‍റെ വാ​തി​ൽ തു​റ​ക്കു​ന്നു.

മ​നു​ഷ്യ​ർ​ക്ക് മ​നഃ​ശാ​സ്ത്ര​പ​ര​മാ​യ ഒ​രു പു​തി​യ വാ​സ​സ്ഥ​ലം സം​ഭാ​വ​ന ചെ​യ്യു​ക​യാ​ണ് ഗ്രി​ഫി​ത്ത്. മ​നഃ​ശാ​സ്ത്ര​പ​ര​മാ​യ പു​ന​ര​ധി​വാ​സം എ​ന്നു വി​ളി​ക്കാം. അ​തു​കൊ​ണ്ട് ഏ​തു ത​ല​ത്തി​ലും നാ​മെ​ല്ലാം ന​ല്ല വ്യ​ക്തി​ക​ളാ​ണ്. ചീ​ത്ത​യാ​ക്കു​ന്ന ഒ​രു ഘ​ട​ക​വും ന​മ്മ​ളി​ലി​ല്ല. ഇ​ത് മ​നു​ഷ്യാ​വ​സ്ഥ​യി​ൽ​നി​ന്നു​ള്ള മോ​ച​ന​മാ​ണ്. മ​നു​ഷ്യ​ൻ വി​ചാ​രി​ച്ചാ​ൽ അ​വ​ന്‍റെ പെ​രു​മാ​റ്റ​ത്തെ ന​ന്നാ​ക്കാ​നാ​കു​മെ​ന്ന് മ​നു​ഷ്യാ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള ഈ ​ബോ​ധം തെ​ളി​യി​ക്കു​ന്നു. ഭൗ​തി​ക​മാ​യ പ്ര​താ​പ​മാ​ണ് വ​ലു​തെ​ന്നു വി​ചാ​രി​ക്കു​ന്ന​ത് കി​ട​മ​ത്സ​ര​ത്തി​ന്‍റെ ഫ​ല​മാ​ണ്. ഇ​വി​ടെ ആ​ത്മീ​യ​മാ​യ അ​വ​ബോ​ധ​മാ​ണ് പ്ര​ധാ​ന​മാ​കു​ന്ന​ത്. ദാ​രി​ദ്ര്യ​മോ ഭൗ​തി​ക​മാ​യ പ്ര​തി​ബ​ന്ധ​ങ്ങ​ളോ അ​ല്ല മ​നു​ഷ്യ​രാ​ശി​യു​ടെ ബ​ന്ധ​ന​ത്തി​നു കാ​ര​ണം.

Latest News

Corehub Up